skip to main
|
skip to sidebar
Tuesday, September 23, 2008
വിഷാദഭാവം
വിഷാദമാം നിന്‍ മുഖം
തെളിയുവതെന്നിനി...സോദരീ..
ഒരു വഴിപോകനെങ്ങാനിതു വഴിയേ വന്നാല്‍
ഇതിലൊരല്‍പ്പം പഴം വാങ്ങിയെന്നാല്‍
തികഞ്ഞീടും പണമെന്നുണ്ണിതന്‍
ഒട്ടിയോരാ വയറിന്‍ ആശ്വാസമായി
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍
Tuesday, June 10, 2008
ചമയം
ചമയം
നിറങ്ങള്‍ ചാലിച്ച മുഖത്ത്
വിടരുന്നു പല പല ഭാവങ്ങള്‍
ഹാസ്യമായി..ലാസ്യമായി
ശാന്തമായി പിന്നെ സ്നേഹമായ്
കളിയാടി ചൊല്ലുന്നു നടനകാവ്യം
ചമയങ്ങള്‍ നിറച്ചൊരു നാട്യഭാവം
Saturday, February 2, 2008
ഒരു ചിത്രം
ഗോത്ര വേഷത്തിലുള്ള ഒരു ആദിവാസി സ്ത്രീയെ
വരക്കാനൊരു ശ്രമം
Sunday, January 27, 2008
ആദ്യപാപം
ആര്‍ത്തിയാണെന്നും കനിയാത്തതൊക്കെയും നേടാന്‍
ആസക്തിയാണൊരുമാത്ര ചക്ഷകം നിറക്കാന്‍...
ലഹരിയായി പാപം പതയുന്ന മാത്രയില്‍
വിജയിയായി ശാപം പൊതിയുന്നതറിയാതെ
ഉരുകുവാനെന്നും വിധി...
വരികള്‍ :
ദ്രൗപദി
Tuesday, January 22, 2008
പരിണയം
നമ്രശിരസ്കയതുത്തമമനിവാര്യമേതു പരിണയ-
മെങ്കിലുമൊരു നൈമിഷികമോദത്തിനാധാര-
മായൊഴുകുന്ന ജീവിതമതൊരു ശക്തിയല്ലോ
ക്ഷണികമാം ജന്മമെങ്കിലുമിണയോടൊപ്പം!!!
വരികള്‍ : പ്രിയ ഉണ്ണികൃഷ്‌ണന്‍
Sunday, January 20, 2008
അരയന്നം
കൂട്ടുക്കാരേ ഈ ചിത്രത്തിനനുയോജ്യമായ വരികള്‍ എഴുതു...
Wednesday, January 16, 2008
കഴുമരം
പട്ടിണിയില്‍ അലമുറയിടുന്ന
ഒ
രു കുടുംബത്തിന്‍ ഭാരമെന്നില്‍
ആരോരുമാശ്രയമില്ലെനിക്ക്
അഭയം തേടുമിടമെല്ലാം
കാത്തിരിക്കുന്നു കഴുക കണ്ണുകള്‍
പചമാംസം മണക്കുന്നവര്‍
പൊന്നു മകനെ അമ്മ പോകുന്നു
നീ വളരും തണല്ലിലെങ്കിലും
മാനം കാക്കാനില്ലയൊരു പോംവഴി
രക്ഷ ഇതൊന്നു മാത്രമെങ്കിലും
നാളെയും ചൊല്ലുമവര്‍
നിന്നെ പിഴചു പെറ്റുവെന്ന്
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
Blog Archive
▼
2008
(11)
▼
September
(2)
▼
Sep 25
(1)
കാലം സാക്ഷി
►
Sep 23
(1)
►
June
(1)
►
Jun 10
(1)
►
February
(1)
►
Feb 02
(1)
►
January
(7)
►
Jan 27
(1)
►
Jan 22
(1)
►
Jan 20
(1)
►
Jan 16
(1)
►
Jan 14
(1)
►
Jan 12
(1)
►
Jan 09
(1)
Contributors
മന്‍സുര്‍
മന്‍സൂര്‍