Thursday, September 25, 2008

കാലം സാക്ഷി


ജീവിതമാക്കുന്ന യാത്രയിലാണ്‌ നാം
ആത്മീയതയുടെ അലമുറകളെങ്ങും
കാപട്യത്തിന്‍ ഇരട്ട മുഖങ്ങള്‍
വേട്ടയാടപ്പെടുന്ന ജീവന്‍
സ്വ്‌പനങ്ങളുടെ കൊട്ടാരങ്ങള്‍
ആയുസ്സിന്‍റെ പാതി മറഞ്ഞിട്ടും അറിയാതെ പോകുന്നു
യാത്രയുടെ അന്ത്യം സമാഗതമായിരിക്കുന്നുവെന്ന സത്യം
.
ഒരു കണ്ണില്‍ സത്യവും മറുകണ്ണില്‍ ഇരുളും

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

18 comments:

മന്‍സൂര്‍ said...

വെറുതെ ഇരിക്കുന്നേരം ബ്രഷില്‍ നിന്നുതിര്‍ന്നു വീഴുന്ന ചായത്തില്‍ നിന്ന്‌
ജന്‌മം കൊള്ളുന്ന രൂപങ്ങള്‍...ഒരു ചിത്രക്കാരന്‍റെ
തോന്ന്യാസമെന്നൊക്കെ പറയാം..

ഈ ചിത്രത്തിന്‌ നിങ്ങളുടെ മനസ്സില്‍ തോന്നുന്ന കുറിപ്പുകള്‍ എഴുതുമല്ലോ.

നന്‍മകള്‍ നേരുന്നു

മന്‍സൂര്‍,നിലബൂര്‍

ഗോപക്‌ യു ആര്‍ said...

ചിത്രകല, പാട്ടുപാടല്‍ എന്റെ ബാലികേറാമലകളാണ്‌...
അതിനാല്‍ ചിത്രകാരന്മാരും ഗായകരും
ഞാന്‍ ബഹുമാനിക്കുന്നവരാണ്‌..
.അഭിപ്രായം പറയാന്‍ ആളല്ല..
.പക്ഷെ ഇഷ്ടമായി...

Typist | എഴുത്തുകാരി said...

ഒരു കണ്ണില്‍ സത്യവും മറു കണ്ണില്‍ ഇരുളും .... പിന്നെ വേറെയും എന്തൊക്കെയോ ഉണ്ടല്ലോ.

കാന്താരിക്കുട്ടി said...

ചിത്ര കലയെ കുറിച്ച് ഒരു അഭിപ്രായം പറയാന്‍ ഞാനും ആളല്ല..പടങ്ങള്‍ ഇഷ്ടമാണു പക്ഷേ ഇത്തരം പടത്തിനു ഒരു കുറിപ്പു എഴുതാന്‍ എന്നെ കൊണ്ടാവില്ല..പക്ഷേ ഈ പടം ഇഷ്ടമായി

ശ്രീ said...

കാന്താരി ചേച്ചി പറഞ്ഞതു പോലെ ഇത്തരം ചിത്രങ്ങള്‍ അനലൈസ് ചെയ്യാനൊന്നും എനിയ്ക്കും അറിയില്ല.

ശിവ said...

താങ്കള്‍ എത്ര നന്നായി ചിത്രം വരയ്ക്കുന്നു....

അനൂപ് തിരുവല്ല said...

നല്ല ചിത്രം

മന്‍സുര്‍ said...

ഗോപക്‌....ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം നന്ദി

ചേച്ചി വേറെ എന്തൊക്കെയോ ഉണ്ട്‌ പക്ഷേ ഈ വരച്ച എനിക്കുമറിയില്ല എന്താണ്‌ അതെന്ന്‌.... നന്ദി

കാന്താരിക്കുട്ടി...നന്ദി

ശ്രീ.... ഞാനൊന്ന്‌ രക്ഷപ്പെട്ടോട്ടെ എന്തെങ്കിലും പറ ഭാര്യ ഇതിന്‍റെ അര്‍ത്ഥം ചോദിച്ച്‌ ശല്യം ചെയ്യുന്നു...നന്ദി

ശിവ...ചെറുപ്പത്തില്‍ വരച്ചിരുന്നു... വീണ്ടുമൊരു പരിശ്രമം അത്രമാത്രം നന്ദി

അനൂപ്‌ ..നന്ദി

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍, നിലബൂര്‍

ഹന്‍ല്ലലത്ത് ‍ said...

നന്നായിരിക്കുന്നു...
പക്ഷെ അടിക്കുറിപ്പ് കേട്ടു പതിഞ്ഞ വാക്കുകള്‍ തന്നെ....
അതിലും പുതുമ വന്നാല്‍ ഗംഭീരമാകുമായിരുന്നു...
ആശംസകള്‍

ഭൂമിപുത്രി said...

സംഘർഷമാൺ ചിത്രം നിറയെ എന്ന് തോന്നി.

ഏറനാടന്‍ said...

നാട്ടുകാരാ കൂട്ടുകാരാ, സകലകൊലാവല്ലാര്‍പാടം ആണല്ലേ? :)
മാജിക്, ചിത്രംവര, കവിതൈ, കഥൈ, കുറിപ്പുകളു, ഇനി ആവനാഴിയില്‍ നിന്നും എടുക്കാന്‍ വല്ലതും ബാക്കി?
'കാലം സാക്ഷി' എന്ന തലക്കെട്ട് കണ്ട് ഈയ്യിടെ ഞാനിട്ട 'മാവ് സാക്ഷി' എന്ന ടെലി-കഥയുടെ വല്ല...ഹേയ് അല്ലെന്ന് ബോധ്യമായി. :)

സഹയാത്രികന്‍ said...

സത്യം പറയുമ്പോള്‍ വിഷമം വിചാരിക്കരുത്... എനിക്കൊന്നും മനസ്സിലായില്ല... ( എനിക്ക് ഇതിനെപ്പറ്റി വിവരമില്ല എന്നത് ഇങ്ങനെയും പറയാം... - ഇതിനെപ്പ്റ്റി എന്നു വേണോ....?).
ഏറനാടന്‍ പറഞ്ഞപോലെ... മന്‍സൂര്‍ഭായ് ആള് കൊള്ളാട്ടാ... കീപ്പിറ്റപ്പീ ( കട് : മുര്‍ത്തി മാഷ്)
:)

മന്‍സൂര്‍ said...

ഹന്‍ല്ലലത്ത്‌...അഭിപ്രായത്തിന്‌ നന്ദി സ്നേഹിതാ

ഭൂമിപുത്രി....നന്ദി

ഏറനാടാ..നാട്ടൂക്കാരാ....മാവ്‌ സക്ഷി അങ്ങിനെയും ഇറങ്ങിയോ..തീര്‍ച്ചയായും വായിക്കാം ഈയിടെയായി മൊത്തത്തില്‍ സക്ഷിയാണിവിടെ....ഇതൊക്കെ വെറുമൊരു പ്രീക്ഷണങ്ങളാണ്‌..അഭിപ്രായങ്ങളിലൂടെ നിങ്ങള്‍ നല്‍ക്കുന്ന പ്രോത്‌സാഹനത്തിന്‌ നന്ദി.

സഹയാത്രിക....എന്നാലും ഒന്നും മനസ്സിലായില്ല എന്ന്‌ പറയാന്‍ തോന്നിയ ആ നല്ല മനസ്സിന്‌ ഒന്നും പറയാതെ പോകുന്നത്‌ ഒന്നുമറിഞ്ഞില്ല എന്നാവില്ലേ...നന്ദി.
കാണാണം...

എല്ലാവര്‍ക്കും നല്ല ഒരു ഈദ്‌ ആശംസകള്‍

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

തോന്ന്യാസി said...

ഒരു കണ്ണില്‍ സത്യവും മറുകണ്ണില്‍ ഇരുളും


ന്നാലും...മന്‍സൂര്‍‌ക്കാ...

Prajeshsen said...

priya mansur
sneham
nanmayude vakkukalkkum
snehathinum nanni
pinne enne ee blogan markku parichayappeduthiyathinum okke nanni


veruthe varakkunna varakal chilappol chithrangal akum ennu mansurintee blog kandappol manasilayi

bhagyam ulla kaikal anennu thonnunnu
iniyum uyaramkal keezhadakkan kazhiyattee


sneehapurvam
sen

അമൃതാ വാര്യര്‍ said...

"കാപട്യത്തിന്‍ ഇരട്ട മുഖങ്ങള്‍
വേട്ടയാടപ്പെടുന്ന ജീവന്‍
സ്വ്‌പനങ്ങളുടെ കൊട്ടാരങ്ങള്‍"

വരികളും കവിതയും
ഏറെ ഇഷ്ടമായി
മന്‍സൂര്‍.....
താങ്കള്‍ വരച്ച ചിത്രവും
വളരെ നന്നായിരിക്കുന്നു.
നിറക്കൂട്ടിലെ ;
മിതത്വവും ഒതുക്കവും.....

....yathri.... said...

itrayum theekshanamaya kannukal.. bhayam..

പഥികന്‍ said...

:)

ഒരു പിടുത്തോം കിട്ടിയില്ല. എന്റെ കുഴപ്പമാകാതെ വരില്ല.