Monday, January 14, 2008

അമ്മയും..കുഞ്ഞും



അമ്മതന്‍ മാറിലെ അമ്മിഞ്ഞ നുകരാന്‍
‍ഇന്നും കൊതിപ്പൂവെന്‍ കുഞ്ഞു മനസ്സ്‌
അമ്മ തന്‍ കൈയാല്‍ തലോടലേല്‍ക്കാന്‍
‍അമ്മതന്‍ മടിയില്‍ തലചായ്‌ച്ചുറങ്ങാന്‍
ഇന്നുമുണ്ടേറെ ആശയെന്നുള്ളില്‍ ...