
പട്ടിണിയില്‍ അലമുറയിടുന്ന
ഒരു കുടുംബത്തിന്‍ ഭാരമെന്നില്‍
ആരോരുമാശ്രയമില്ലെനിക്ക്
അഭയം തേടുമിടമെല്ലാം
കാത്തിരിക്കുന്നു കഴുക കണ്ണുകള്‍
പചമാംസം മണക്കുന്നവര്‍
പൊന്നു മകനെ അമ്മ പോകുന്നു
നീ വളരും തണല്ലിലെങ്കിലും
മാനം കാക്കാനില്ലയൊരു പോംവഴി
രക്ഷ ഇതൊന്നു മാത്രമെങ്കിലും
നാളെയും ചൊല്ലുമവര്‍
നിന്നെ പിഴചു പെറ്റുവെന്ന്