Thursday, September 25, 2008

കാലം സാക്ഷി


ജീവിതമാക്കുന്ന യാത്രയിലാണ്‌ നാം
ആത്മീയതയുടെ അലമുറകളെങ്ങും
കാപട്യത്തിന്‍ ഇരട്ട മുഖങ്ങള്‍
വേട്ടയാടപ്പെടുന്ന ജീവന്‍
സ്വ്‌പനങ്ങളുടെ കൊട്ടാരങ്ങള്‍
ആയുസ്സിന്‍റെ പാതി മറഞ്ഞിട്ടും അറിയാതെ പോകുന്നു
യാത്രയുടെ അന്ത്യം സമാഗതമായിരിക്കുന്നുവെന്ന സത്യം
.
ഒരു കണ്ണില്‍ സത്യവും മറുകണ്ണില്‍ ഇരുളും

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

Tuesday, September 23, 2008

വിഷാദഭാവം


വിഷാദമാം നിന്‍ മുഖം
തെളിയുവതെന്നിനി...സോദരീ..

ഒരു വഴിപോകനെങ്ങാനിതു വഴിയേ വന്നാല്‍
ഇതിലൊരല്‍പ്പം പഴം വാങ്ങിയെന്നാല്‍
തികഞ്ഞീടും പണമെന്നുണ്ണിതന്‍
ഒട്ടിയോരാ വയറിന്‍ ആശ്വാസമായി

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

Tuesday, June 10, 2008

ചമയം


ചമയം
നിറങ്ങള്‍ ചാലിച്ച മുഖത്ത്‌
വിടരുന്നു പല പല ഭാവങ്ങള്‍
ഹാസ്യമായി..ലാസ്യമായി
ശാന്തമായി പിന്നെ സ്നേഹമായ്‌
കളിയാടി ചൊല്ലുന്നു നടനകാവ്യം
ചമയങ്ങള്‍ നിറച്ചൊരു നാട്യഭാവം

Saturday, February 2, 2008

ഒരു ചിത്രം


ഗോത്ര വേഷത്തിലുള്ള ഒരു ആദിവാസി സ്ത്രീയെ
വരക്കാനൊരു ശ്രമം

Sunday, January 27, 2008

ആദ്യപാപം


ആര്‍ത്തിയാണെന്നും കനിയാത്തതൊക്കെയും നേടാന്‍
‍ആസക്തിയാണൊരുമാത്ര ചക്ഷകം നിറക്കാന്‍...
ലഹരിയായി പാപം പതയുന്ന മാത്രയില്‍
വിജയിയായി ശാപം പൊതിയുന്നതറിയാതെ
ഉരുകുവാനെന്നും വിധി...
വരികള്‍ : ദ്രൗപദി

Tuesday, January 22, 2008

പരിണയം






നമ്രശിരസ്കയതുത്തമമനിവാര്യമേതു പരിണയ-

മെങ്കിലുമൊരു നൈമിഷികമോദത്തിനാധാര-

മായൊഴുകുന്ന ജീവിതമതൊരു ശക്തിയല്ലോ

ക്ഷണികമാം ജന്മമെങ്കിലുമിണയോടൊപ്പം!!!



വരികള്‍ : പ്രിയ ഉണ്ണികൃഷ്‌ണന്‍

Sunday, January 20, 2008

അരയന്നം



കൂട്ടുക്കാരേ ഈ ചിത്രത്തിനനുയോജ്യമായ വരികള്‍ എഴുതു...