Tuesday, January 22, 2008

പരിണയം






നമ്രശിരസ്കയതുത്തമമനിവാര്യമേതു പരിണയ-

മെങ്കിലുമൊരു നൈമിഷികമോദത്തിനാധാര-

മായൊഴുകുന്ന ജീവിതമതൊരു ശക്തിയല്ലോ

ക്ഷണികമാം ജന്മമെങ്കിലുമിണയോടൊപ്പം!!!



വരികള്‍ : പ്രിയ ഉണ്ണികൃഷ്‌ണന്‍

17 comments:

krish | കൃഷ് said...

നാലുവരിയെങ്കിലും എത്ര അര്‍ത്ഥവത്തായ വരികള്‍.

വരകളും ഗംഭീരം. കുറച്ചു സമയം ചിത്രം നല്ലപോലെ നോക്കിയപ്പോള്‍ 11 പേരെ കാണാനായി. വരക്കുള്ളിലെ വര നന്നായിട്ടുണ്ട്.

പ്രിയയുടെ വരികളും മന്‍സൂറിന്റെ വരകളും കലക്കി.

ഗിരീഷ്‌ എ എസ്‌ said...

ക്ഷണികമെങ്കിലും മനുഷ്യനോടുന്നതിണ
ചേരാനൊരു തണല്‍ തേടി...
വ്യര്‍ഥശീലങ്ങളായി നഷ്ടസ്വപ്നങ്ങളായി
കൊന്നൊടുക്കുന്നതെത്ര ബീജ ബിന്ദുക്കളെ...
നഗ്നയായി ഏറ്റുവാങ്ങേണ്ടി വരുന്നൊരു
മുക്തയാം സ്ത്രൈണതക്കെന്തിനീ ശാപം....


മനോഹരചിത്രം...
അഭിനന്ദനങ്ങള്‍....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ക്ഷണികവും സഭലവുമായ അരുവികള്‍..
പ്രിയയുടെ വരികളും മന്‍സൂറിന്റെ വരകളും കലക്കി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രണയഭാവത്തേക്കാള്‍ മനോഹരമീ പരിണയം...

ദിലീപ് വിശ്വനാഥ് said...

നല്ല വര മന്‍സൂറിക്കാ..
വരികള്‍ അത്ര പോരാ പ്രിയാ (ഏയ് എനിക്കു അസൂയ ഒന്നും ഇല്ല)

ശെഫി said...

നന്നായേക്ക്ണൂ ട്ടാ‍ാ

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്‌ക്കും പ്രിയയ്ക്കും അഭിനന്ദനങ്ങള്‍!
:)

മന്‍സുര്‍ said...

കൃഷ്‌ ...ഒരുപാട്‌ സന്തോഷം...ഓ..എന്നാലും ആ കണ്ണിന്റെ കാഴ്‌ച്ച അപാരം തന്നെ...വെറുതെയല്ല കൂട്ടുക്കാര്‍ നിന്റെ കാഴ്‌ച്ചയെ കുറിച്ച്‌ പറയുന്നത്‌....

ദ്രൗപദി....പറയാന്‍ വാക്കുകളില്ല....അതിമനോഹരം

മിന്നാമിനുങ്ങേ...നന്ദി

പ്രിയ...താഴെ നോകിയേ..പാര..പാര....

വാല്‍മീകി......നന്ദി......ഞാനും പറയാനിരിക്കയായിരുന്നു...പ്രിയയോട്‌....അത്രക്ക്‌ പാര..അല്ല പോരാ
ഹിഹിഹിഹി

ശെഫി.....നന്ദി

ശ്രീ...സന്തോഷം.....നന്ദി

സ്നേഹാക്ഷരങ്ങള്‍ക്ക്‌....നന്ദി

നല്ല വാഴ്‌ത്തുകള്‍

krish | കൃഷ് said...

മന്‍സൂറേ.. ഇജ്ജേപ്പോലാണൊ ഇമ്മള്.. ബയസ്സൊക്കെ ആയില്ല്യേ.. പഴേപോലൊക്കെ പറ്റ്വോ..

:)

സ്നേഹതീരം said...

നന്നായി വരയ്ക്കാനറിയാലോ, മന്‍സൂറിന്‌! പ്രിയയുടെ വരികളും നന്നായി. രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍.

ഏ.ആര്‍. നജീം said...

ഒരുപാട് ആഴമുള്ള ഈ വരികള്‍ക്ക് പ്രിയയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. അതിന്റെ ഉള്ളറിഞ്ഞ് ചിത്രം വരച്ച മന്‍സൂര്‍ ഭായ്ക്ക് സുലാന്‍....!!

മയൂര said...

പ്രിയയുടെ വരികളും മന്‍സൂറിന്റെ വരയും ഇഷ്ടമായി....

ഹരിശ്രീ said...

മന്‍സൂര്‍ഭായുടെ വരയും പ്രിയയുടെ വരികളും
മനോഹരം...

Ziya said...

വരയും വരിയും അതിമനോഹരം...
മന്‍സൂറിനും പ്രിയക്കും അനുമോദനങ്ങള്‍...

പ്രയാസി said...

വരികളും വരകളുമൊക്കെ കൊള്ളാം..

ഒരു സംശയം..

ഈ പരിണയോന്നു പറഞ്ഞാല്‍ ഇതുപോലൊക്കെയാണോ എന്റെ മന്‍സൂ..!

കണ്ടിട്ടു പ്യേടിയാവ്വണ്..:)

ഓ:ടോ: ഈ ഞാഞ്ഞൂലുകളുടെ കാര്യം (ഇതെന്റെയല്ല കേട്ടാ..ഒരു “മഹാ കപി“ യുടെ പോസ്റ്റിലെ വരികളാ..!)

Sharu (Ansha Muneer) said...

നല്ല ചിത്രം.... വരികള്‍ ചിത്രത്തെ മനോഹരമാക്കി....

നിരക്ഷരൻ said...

ഹാറ്റ്സ് ഓഫ് റ്റു വരക്കാരന്‍ & വരിക്കാരി