Wednesday, January 16, 2008

കഴുമരം


പട്ടിണിയില്‍ അലമുറയിടുന്ന
രു കുടുംബത്തിന്‍ ഭാരമെന്നില്‍
ആരോരുമാശ്രയമില്ലെനിക്ക്‌
അഭയം തേടുമിടമെല്ലാം
കാത്തിരിക്കുന്നു കഴുക കണ്ണുകള്‍
പചമാംസം മണക്കുന്നവര്‍

പൊന്നു മകനെ അമ്മ പോകുന്നു
നീ വളരും തണല്ലിലെങ്കിലും

മാനം കാക്കാനില്ലയൊരു പോംവഴി
രക്ഷ ഇതൊന്നു മാത്രമെങ്കിലും
നാളെയും ചൊല്ലുമവര്‍
നിന്നെ പിഴചു പെറ്റുവെന്ന്‌

25 comments:

മന്‍സൂര്‍ said...

ദുരിതങ്ങളുടെ നടുവില്‍
പകചുപോയൊരു വീട്ടമ്മയുടെ
അത്‌മഹത്യ ചിന്തകളാണിവിടെ....

വരയെ കുറിച്ച്‌ അധികമൊന്നുമറിയില്ല
വരക്കാനിഷ്ടമായിരുന്നു....
മനസ്സില്‍ തോന്നുന്നതല്ല വരക്കുന്നത്‌
വരക്കുബോല്‍ ഇങ്ങിനെയാവുന്നു അതാണ്‌ സത്യം

അഭിപ്രായങ്ങള്‍ അറിയിക്കുക..പ്രോത്‌സാഹിപ്പിക്കുക...
പെന്‍സില്‍ ഉപയോഗിച്ച്‌ 10 മിനുട്ട്‌ എടുത്തു വരക്കാന്‍..


നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ ചിത്രങ്ങള്‍ തന്നെ ഒരു കഥ പറയുന്നുണ്ട്‌.ജീവിത യാഥാര്‍ത്ഥ്യത്തിന്റെ പച്ചയായ ചിത്രം.

ഭാവുകങ്ങള്‍

ശെഫി said...

നിറക്കൂട്ടെന്നാണു പേരെങ്കിലും ഇതിലെ ചിത്രങ്ങള്‍ക്കൊന്നും നിറം ഇല്ലല്ലോ സുഹൃത്തേ,

നന്നായിരിക്കുന്നു വര....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഒരുപാടിഷ്ടായി മച്ചൂ ശെരിക്കും ഒരു ചോദ്യചിഹ്നവുമാണ് ഈ ചിത്രം എന്തിന് ആര്‍ക്കുവേണ്ടി എന്നൊക്കെയുള്ള ഒരുപാട് ചോദ്യങ്ങള്‍ തന്നെയാണ് ഇതില്‍ വ്യക്തമാക്കുന്നത്... പട്ടിണിയില്‍ അലമുറയിടുന്നഒരു കുടുംബത്തിന്‍ ഭാരമെന്നില്
ആരോരുമാശ്രയമില്ലെനിക്ക്അഭയം തേടുമിടമെല്ലാം കാത്തിരിക്കുന്നു കഴുക കണ്ണുകള്പചമാംസം മണക്കുന്നവര
ഇതും കൂടെ ആയപ്പോള്‍ ഒരു നഗ്നസത്യം തുറന്ന് പറയാന്‍ കൊതിക്കുന്നത് പോലെ.
ഈ ഡ്രോയിങ്ങ് ഞാന്‍ എടുത്തൂ മച്ചൂ കെട്ടൊ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അതെ ശെഫി നിറക്കൂട്ടുകള്‍ പേരാണ് സമ്മതിച്ചു പക്ഷെ നിറക്കൂട്ടുകള്‍ മനസ്സിന്റെ സങ്കല്‍പ്പങ്ങളല്ലെ.. പിന്നെ ഈ ചിത്രം ആരാ പറഞ്ഞെ അതിനു നിറമില്ലെന്ന് അതിനു ഒരു മനുഷ്യ ജീവിതത്തിന്റെ ആയുസ്സിന്റെ വിലയുണ്ട്... ഒരുപാട് ചൊദ്യങ്ങള്‍ ഉണ്ട് അതിന് വിശ്വാസം വരുന്നില്ലെങ്കില്‍ അതിന്റെ ആഴത്തില്‍ നിന്നും കൊണ്ടും ആചിത്രത്തെ വിലയിരുത്തി നോക്കൂ..
സത്യത്തില്‍ ഈ ചിത്രത്തിന് ഒരു അടിക്കുറുപ്പ് പോലും ആവശ്യമില്ലാ. കഥപറയുന്ന ചിത്രങ്ങള്‍ക്ക് എന്തിനൊരു മുഖമൂടി പോലെ ഒരു നിറക്കൂട്ട്..

Sreejith K. said...

നല്ല വര. ഇതിനുമുന്‍പ് വരച്ചതും ഇപ്പോഴാണ് കാണുന്നത്. എല്ലാം നന്നായി. പക്ഷെ ഡ്രോയിങ്ങ് റ്റൈം എഴുതുന്നത് അനാവശ്യമാണെന്ന് തോന്നുന്നു.

ദിലീപ് വിശ്വനാഥ് said...

വളരെ നന്നായി മന്‍സൂറിക്കാ വരയും വരികളും. ഇതൊക്കെ മുന്‍പു വരച്ച‌താണോ അതൊ ഇപ്പോള്‍ വരയ്ക്കുന്നതാണോ?

പപ്പൂസ് said...

അതിമനോഹരം എന്നേ പപ്പൂസിനു പറയാനുള്ളൂ... ഈ കഴിവുകളൊക്കെ ഇങ്ങനെ മൂടിയിടരുത് മന്‍സൂര്‍ജീ... ഇച്ചിത്രം വച്ച് ഒരു നല്ല കഥക്കുള്ള സ്കോപ്പുണ്ട്. സജിയുടെ ഭാഷക്കു ചേരുന്ന ഒരു കഥക്ക്. ഒന്നു ശ്രമിച്ചൂടേ സജീ...

മന്‍സൂര്‍ജീ, ഇനിയിതു നിര്‍ത്തിയാ... ങ്ഹാ... വരട്ടെ ബാക്കിയെല്ലാം. :)

മന്‍സൂര്‍ said...

പ്രിയ....നിങ്ങളുടെ ഈ മനസ്സ്‌ തുറന്നുള്ള പ്രോത്‌സാഹനം
അതാണ്‌ എന്നെ വരക്കാന്‍..എഴുതാന്‍ പ്രേരിപ്പിക്കുന്നത്‌ നന്ദി

ശെഫി.... ഒരു തമശയായിട്ടാണ്‌ ഇത്‌ പറഞ്ഞതെന്ന്‌ വിശ്വസിക്കുന്നു
കറുപ്പും...വെളുപ്പും നിറങ്ങളാണ്‌..ആ നിറത്തില്‍ നിന്നും ജന്മം കൊള്ളുന്ന വരകളില്ലാണന്റെ നിറകൂട്ട്‌...
കണ്ണുകള്‍ക്ക്‌ കാണാന്‍ പ്രയാസമുള്ള ഒരു കൂട്ട്‌...
വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്‌ നന്ദി

മിന്നാമിനുങ്ങ്‌....ഒരുപ്പാട്‌ സന്തോഷം...വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്‌ നന്ദി

ശ്രീജിത്ത്‌...അഭിപ്രായത്തിന്‌ നന്ദി.... ഡ്രോയിങ്ങ്‌ ടൈം എഴുതിയത്‌...ശരിയായില്ല അല്ലേ...ഇനി ശ്രദ്ധിക്കാം....

വാല്‍മീകി....നല്ല ചോദ്യം...വര വിട്ടിട്ട്‌ കാലം ഇമ്മിണിയായിട്ടുണ്ട്‌....ഇതിപ്പോ ഇങ്ങിനെ ഒരു ബ്ലോഗ്ഗ്‌ തുടങ്ങിയപ്പോ
ജോലി കഴിഞ്ഞ്‌ റൂമില്‍ ടീവി കണ്ടിരിക്കുബോല്‍ വരക്കുന്നതാണ്‌..
.....അല്ലാതെ സമയമെവിടെ....സ്നേഹാഭിപ്രായത്തിന്‌ നന്ദി


നന്‍മകള്‍ നേരുന്നു

കാപ്പിലാന്‍ said...

എന്താ മന്സൂരെ ഞാന്‍ പറയേണ്ടത് ,, ഇങ്ങനെ ഒരു ചിത്രവും അതിനടിയില്‍ നാല് വരികളും,എന്തെല്ലാമോ വിളിച്ചുപറയുന്നു .. നീണാള്‍ വാഴുക

മന്‍സൂര്‍ said...

അപ്പൂസേ....മൊട്ടത്തലയാ
തലയിലൊന്ന്‌ തൊട്ടൊട്ടേ.... :))

സന്തോഷം......നന്ദി....
ഈ ചിത്രത്തിന്‌ അനുയോജ്യമായ കഥയെഴുതാന്‍ ഒരു പക്ഷേ
നമ്മുടെ സിമിയോ....ബാജിഭായോ....വാല്‍മീകിയോ...വിചാരിച്ചാല്‍ കഴിഞ്ഞെന്ന്‌ വരും..... നോക്കാം അവരുടെ....അഭിപ്രായം അല്ലെ പപ്പൂസ്സേ

നന്‍മകള്‍ നേരുന്നു

മന്‍സൂര്‍ said...

കാപ്പിലാന്‍,...


നന്ദി...സന്തോഷം...

നന്‍മകള്‍ നേരുന്നു

Anonymous said...

so nice & cute my sweet mansurkka ....

Unknown said...

ikka i like too much , so beautyfull . wish you all the best ikka

nausH

പ്രയാസി said...

നിനക്കെന്താടാ.. ഇനി അറിയാന്‍ പാടില്ലാത്തത്..
സകലകലാ വല്ലഭന്‍..:)

നിന്റെ നന്മകള്‍ എടുത്തു ഞാനങ്ങോട്ടു നേരുന്നു..;)

സ്നേഹതീരം said...

നിറക്കൂട്ടിന്റെ നീലക്കണ്ണുകള്‍ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ആ ചിത്രം ... ഇല്ല എനിക്കു കഴിയില്ല കൂടുതലൊന്നും എഴുതാന്‍. മന്‍സൂര്‍ എന്നോട് ക്ഷമിക്കണം.

ശ്രീ said...

മന്സൂര്‍‌ ഭായ്...

മനോഹരമായ ചിത്രം... ആ ചിത്രം കാണുമ്പോള്‍‌ തന്നെ മനസ്സില്‍‌ തോന്നുന്നതു പോലത്തെ യ്യോജിച്ച വരികളും.
:)

മന്‍സൂര്‍ said...

നൌഷ്‌...കണ്ടതില്‍ സന്തോഷം

പ്രയാസി,,,ഹഹാഹഹാ..നീ വന്നോ...സന്തോഷായി ട്ടോ...
ആ നന്‍മകള്‍ തിരിച്ചും തന്നിരിക്കുന്നു......ഓടടാ,,,,,,

ഇരുളില്‍ ഒരു ചെറുനീലിമായില്‍
തെളിയുന്നൊരാ കണ്ണുകള്‍
ശാന്തമാണ്‌...സ്നേഹമാണ്‌

നന്ദി

ശ്രീ.....സന്തോഷം...നന്ദി

നന്‍മകള്‍ നേരുന്നു

വേണു venu said...

മന്‍‍സൂര്‍ ഭായി, പെന്‍സില്‍‍ ചിത്രം ഇഷ്ടമായി. കഥ പറ്യുന്ന ചിത്രം.:)

ഹരിശ്രീ said...

മന്സൂര്‍‌ ഭായ്...

മനോഹരമായ ചിത്രം

ഏ.ആര്‍. നജീം said...

മന്‍സൂര്‍ ഭായ്...
നമച്ചിരിക്കുന്നു...! ഇങ്ങള് സകലകലാ വല്ലഭന്‍ തന്നെ.! ആ പെണ്ണിന്റെ മുടച്ചുരുള്‍ പോലും എത്ര ഭംഗിയായി വരച്ചു വച്ചിരിക്കുന്നു....

കൊള്ളാട്ടോ..

ഗീത said...

മനസ്സില്‍ ഭാരം നിറച്ച ചിത്രവും കവിതയും...

Sharu (Ansha Muneer) said...

വരയും വരികളും കഥ പറയുന്നു... നന്നായി

നിരക്ഷരൻ said...

ഒന്നൊന്നര പടവും, വരികളും.

നമ്മുടെ കൊച്ചു കേരളം said...

നന്നായിരിക്കുന്നു മന്‍സൂര്‍ക്കാ