Monday, January 14, 2008

അമ്മയും..കുഞ്ഞുംഅമ്മതന്‍ മാറിലെ അമ്മിഞ്ഞ നുകരാന്‍
‍ഇന്നും കൊതിപ്പൂവെന്‍ കുഞ്ഞു മനസ്സ്‌
അമ്മ തന്‍ കൈയാല്‍ തലോടലേല്‍ക്കാന്‍
‍അമ്മതന്‍ മടിയില്‍ തലചായ്‌ച്ചുറങ്ങാന്‍
ഇന്നുമുണ്ടേറെ ആശയെന്നുള്ളില്‍ ...

28 comments:

നിറകൂട്ട്‌ said...

കാലത്തിന്‍ യവനികയില്‍
മാഞ്ഞുപോയ അമ്മമാരുടെ
ഓര്‍മ്മയിലേക്ക്‌ ഒരു നിശബ്‌ദ യാത്ര
മിഴിനിറയുമൊരു വിഷാദയാത്ര

ഒരിക്കലും മടങ്ങുകിലെന്നറിയുകിലും
വെറുതെ മോഹിക്കും മനസ്സ്‌
ഒന്ന്‌ തിരികെ വരാന്‍
ഒരു മണിമുത്തം കവിളില്‍ തരാന്‍

ഫസല്‍ said...

പാല്‍ പുഞ്ചിരിയിട്ടയെന്‍ മുഖം കണ്ട്
കന്നി മാമ്പൂ പൂത്തപോലെയാടിയുലഞ്ഞില്ലേ.
"മ്മ"വിളികേട്ട നിന്‍റെ കാതോരം
വേണുനാദം കേട്ട പോല്‍ പുളകിതയായില്ലേ,
എന്‍റെ കിടത്തവും യിരുത്തവും ചെറു നടത്തവും
പുതുമഴ വീണ മണ്ണിന്‍നിര്‍വൃതിപോല്‍ തുടുത്തില്ലേ.
mansoorinte drawing valare nannaayittundu..
congrats.

ശ്രീ said...

നല്ല ചിത്രം! നല്ല വരികള്‍!

:)

ദ്രൗപദി said...

മനോഹരമായ ചിത്രം
അതിന്റെ സങ്കല്‍പത്തിനൊത്ത്‌ ആഴത്തില്‍
മനസിലേക്കിറങ്ങുന്ന വരികള്‍

ആശംസകള്‍....അഭിനന്ദനങ്ങള്‍....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പകരം വെയ്ക്കാനാവാത്തൊരു സ്നേഹം, മാതൃത്വം...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അമ്മതന്‍ മടിയില്‍ തലചായ്ച്ചുറങ്ങാന്‍ കൊതിയാകുന്നൂ..
മന്‍സൂഭായ്.......നയിസ്..ആ ഫോട്ടൊയും കാപ്ഷനും

വാല്‍മീകി said...

ഇതു കൊള്ളാമല്ലോ മന്‍സൂറിക്കാ..

നിറകൂട്ട്‌ said...

ഫസല്‍...നന്ദി

ശ്രീ...ചനാകിദിയാ...തുമ്പ സന്തോഷായിത്തു നന്‍കേ
ഇല്ലി നീവു ബന്താകേ...

ദ്രൗപദി....നന്ദി ആരോട്‌ ഞാന്‍ ചൊല്ലേണ്ടൂ....

പ്രിയ.....അപ്പടി പോട്‌....

മിന്നാമിനുങ്ങേ.... ഒരു മിന്നിന്‌ നന്ദി
ഇനിയുമൊരായിരം മിന്നാമിന്നുങ്ങകളയ്‌..വരുമോ നീ

വാല്‍മീകി....... കൊള്ളാത്തത്‌ കൊള്ളിച്ചു എന്നാണോ അര്‍ത്ഥമാക്കിയത്‌... നീ പോയി മേക്കപ്പ്‌ ചെയൂ...സമയമില്ല....


എല്ലാവര്‍ക്കും നന്ദി..ഇനി വരുന്നവര്‍ക്കും...മിണ്ടാതെ വന്നുപോയവര്ക്കും നന്ദി.....

ശ്രീലാല്‍ said...

മന്‍സൂറേ, പുതിയ സംരംഭം നന്നായെട്ടോ ! ഇനിയും വരാം. ആശംസകള്‍.

ചിത്രത്തിലെ തലക്കെട്ടില്‍ ഒരു ‘ഞ‘ കുറഞ്ഞുപോയല്ലോ !

അപ്പു said...

മന്‍സൂര്‍ ഭായി.. ആളൊരു സകലകലാവല്ലഭനാണല്ലോ.. വരയ്ക്കാനും, പാടാനും ഒക്കെയുള്ള കഴിവുകള്‍ ദൈവികമാണ്. നന്നായിട്ടുണ്ട് വരകള്‍. തുടരൂ.

സ്നേഹപൂര്‍വ്വം
അപ്പു

സുല്‍ |Sul said...

മന്‍സൂറേ
സത്യായിട്ടും അടിപൊളി.
-സുല്‍

മുരളി മേനോന്‍ (Murali Menon) said...

മന്‍സൂര്‍ എന്ന സകലകലാവല്ലഭന് എന്റെ ആശംസകള്‍!
എല്ലാം അതിമനോഹരം..

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

മന്സൂര് ഭായ്, വര ചെമ്പായിട്ടോ..:)

ഗീതാഗീതികള്‍ said...

ഈ സംരംഭം കൊള്ളാം.

അമ്മയും കുഞ്ഞും ചിത്രവും നന്നായി.

മന്‍സൂറിന്റെ മനസ്സില്‍ അമ്മ ഒരു നൊംബരമായി നില്‍ക്കുന്നു അല്ലേ?
എല്ലാ അമ്മമാര്‍ക്കും ഒരിക്കല്‍ കാലത്തിന്റെ യവനികക്കുള്ളില്‍ മറയേണ്ടി വരില്ലേ മന്‍സൂറേ. സമാധാനിക്കുക തന്നെ.

മന്‍സുര്‍ said...

ശ്രീലാല്‍...

അപ്പുവേട്ടാ....

സുല്‍...

മുരളിഭായ്‌...

ജിഹേഷ്‌ഭായ്‌...

ഗീതചേച്ചി.....

സ്നേഹാക്ഷരങ്ങള്‍ക്ക്‌ മുന്നില്‍ വെക്കാന്‍
സ്വന്താമായി വാക്കുകളില്ലായെന്നില്‍...നന്ദി

നന്‍മകള്‍ നേരുന്നു

സനാതനന്‍ said...

മന്‍സൂര്‍
നിങ്ങളെക്കുറിച്ചുണ്ടായിരുന്ന ധാരണകളെ അപ്പടി മാറ്റുന്നു ഈ ചിത്രങ്ങള്‍.എല്ലാം മനോഹരം മൌലികം.

പപ്പൂസ് said...

ഇതു കലക്കി മാഷേ... ഐ ഗസ്സ്, ഇതു തന്നെ താങ്കളുടെ മേജര്‍ മീഡിയം... എല്ലാം നന്നായിട്ടുണ്ട്! ഇനിയും പോരട്ടെ.. :)

കൃഷ്‌ | krish said...

പെന്‍സില്‍ വരകളും അതിനൊത്ത വരികളും നന്നായിട്ടുണ്ട്. നിറക്കൂട്ടില്‍ നിറങ്ങള്‍ വിടരട്ടെ.

ഉപാസന | Upasana said...

പടവും വരക്ക്വോ..!!!
കൊള്ളാമല്ലോ ഭായ്
:)
ഉപാസന

നിലാവര്‍ നിസ said...

എന്തിനായിരുന്നു ക്യാപ്ഷന്‍? അല്ലാതെ തന്നെ ചിത്രം നിറയെ സംസാരിക്കുമ്പോള്‍?

നിറകൂട്ട്‌ said...

സനാതനന്‍... അക്ഷരങ്ങളുടെ അഴകില്‍ പരസ്‌പരം വിലയിരുത്തലുകള്‍..... മനസ്സിലെ മനസ്സറിഞ്ഞതില്‍ സന്തോഷം

പപ്പൂസ്‌....മറന്നുവെച്ച പലതും നാമ്മിവിടെ പരസ്‌പരം കൈമാറുന്നു...ഓര്‍മ്മകള്‍ പങ്ക്‌ വെക്കുന്നു...എല്ലാം ഈ കൂട്ടായ്‌മയുടെ കരുത്ത്‌....സന്തോഷം

കൃഷ്‌ ...ഒരുപ്പാട്‌ സന്തോഷം.....

ഉപാസന... നന്ദി

നിലാവര്‍ നിസ... വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്‌ നന്ദി

നല്ല വാഴ്‌ത്തുകള്‍

ഹരിശ്രീ said...

നല്ല ചിത്രം....

നല്ല വരികള്‍

അലി said...

മന്‍സൂ‍ര്‍ ഭായ്...
പുതിയ അമ്മക്കു കുഞ്ഞിനും ആശംസകള്‍

തറവാടി said...

നല്ല ചിത്രം

ശ്രീലാല്‍ said...

മന്‍സൂറേ, വീണ്ടും വന്നു. :) ആ അക്ഷരത്തെറ്റ് ഇപ്പൊഴും കണ്ണില്‍ കുത്തുന്നൂന്ന്..

ഭൂമിപുത്രി said...

ഒരുകുടമ്പോലെസ്നേഹ-
മാണമ്മ..
അസ്സലായികെട്ടൊ

നിരക്ഷരന്‍ said...

ഇതെന്തിലാ വരച്ചത് എന്നുകൂടെ പറ മാഷേ

Arun.V said...

Thanks for these lines